സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം; സുഹൃത്തും മാതാപിതാക്കളും അറസ്റ്റില്‍; പണം തിരികെ ചോദിച്ച് മര്‍ദിച്ചു; കോടാലികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി
കൊച്ചി: കോതമംഗലത്ത് സ്റ്റുഡിയോ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെരിയാര്‍ വാലിയുടെ ഭൂതത്താന്‍കെട്ട് ഹൈ ലെവല്‍ കനാലിന്റെ തീരത്താണ് എല്‍ദോസ് പോളിനെ തിങ്കളാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്‍ദോസിനെ കോടാലി കൊണ്ട് പുറകിലടിച്ച് കൊന്നുവെന്നാണ് സുഹത്ത് എല്‍ദോസ് ജോയിയുടെ കുറ്റസമ്മതം.
സുഹൃത്തുമായുണ്ടായ സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ സുഹൃത്ത് എല്‍ദോസും മാതാപിതാക്കളായ ജോയിയെയും മാതാവ് മോളിയെയും പൊലിസ് അറസ്റ്റ് ചെയ്തു.
തലക്ക് പിറകിലേറ്റ പരുക്കാണ് മരണകാരണമെന്ന് ഉറപ്പായതോടെയാണ് കൊലപാതക സംശയത്തില്‍ പൊലിസെത്തിയത്. സ്‌കൂട്ടറിന് കാര്യമായ കേടുപാടില്ലാത്തതും സംശയം ഇരട്ടിച്ചു. എല്‍ദോസുമായി തര്‍ക്കമുള്ള ആളുകളെ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണമാണ് പ്രതി ജോയിലേക്കെത്തുന്നത്.
പണം തിരികെ ചോദിച്ച് എല്‍ദോസ് മര്‍ദിച്ചു. ഇതിലുള്ള പകയില്‍ കോടാലികൊണ്ട് തിരികെ അക്രമിച്ചതോടെയാണ് മരണത്തിന് കാരണമായത്.
മൃതദേഹം കനാല്‍ തീരത്തെത്തിക്കാന്‍ പ്രതിയുടെ പിതാവ് ജോയിയെയും മാതാവ് മോളിയെയും കൂടെക്കൂട്ടി. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മരിച്ച എല്‍ദോസിന്റെ മൊബൈല്‍ ഫോണും കൊലപാതകത്തിനുപയോഗിച്ച കോടാലിയും നശിപ്പിച്ചതായും പൊലിസ് കണ്ടെത്തി. മൂവരെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.
നശിപ്പിച്ച മൊബൈല്‍ ഫോണിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."