HOME
DETAILS
MAL
മാത്യൂസ് മാര്‍ സെവേറിയോസ് ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍; വിഭാഗീയത ആഗ്രഹിക്കുന്നില്ല, ഭിന്നതകള്‍ പരിഹരിക്കപ്പെടണമെന്നും നിയുക്ത പരമാധ്യക്ഷന്‍
backup
October 14 2021 | 09:10 AM
പത്തനംതിട്ട: ഓര്‍ത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷനായി മാത്യൂസ് മാര്‍ സെവേറിയോസിനെ തെരഞ്ഞെടുത്തു. പരുമലയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് യോഗത്തിലാണ് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
മലങ്കര സഭ ഒന്നാണെന്നും ഒരു കുടുംബമാണെന്നും പുതിയ പരമാധ്യക്ഷന്‍ പ്രതികരിച്ചു. സഹോദരങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കപ്പെടണം. വിഭാഗീയത നാം ആഗ്രഹിക്കുന്നില്ലെന്നും മാത്യൂസ് മാര്‍ സെവേറിയോസ് പ്രതികരിച്ചു.
ഇപ്പോള്‍ കണ്ടനാട് വെസ്റ്റ് മെത്രാപ്പോലീത്താ ആണ് മാത്യൂസ് മാര്‍ സേവേറിയോസ്. ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ അസിസ്റ്റന്റായിരുന്നു. സ്ഥാനാരാഹോണ ചടങ്ങുകള്‍ തീരുമാനിക്കാന്‍ വൈകീട്ട് 4.45 ന് പരുമലയില്‍ സുന്നഹദോസ് യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."