HOME
DETAILS
MAL
അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിന് സാധ്യത: പുഴകളില്‍ ഇറങ്ങരുതെന്ന് കോഴിക്കോട് കലക്ടറുടെ മുന്നറിയിപ്പ്
backup
October 14 2021 | 11:10 AM
കോഴിക്കോട്: ജില്ലയില്‍ മലയോര മേഖലകളിലെ ഉള്‍വനങ്ങളിലും കനത്ത മഴ ഉണ്ടാകുന്നതിനാലും നദികളില്‍ കുത്തൊഴുക്കു കൂടിയിട്ടുണ്ടെന്ന് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ അപകടമുണ്ടാകാനിടയുള്ളതിനാല്‍ ജില്ലയിലെ പുഴകളിലൊന്നും ജനങ്ങള്‍ ഇറങ്ങാന്‍ പാടില്ല. കൂടാതെ ഇത്തരം പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
നിരോധനം കര്‍ശനമായി നടപ്പാക്കുന്നതില്‍ പൊലിസിനോടും ഫയര്‍& റസ്‌ക്യൂ ടീമിനോട് സഹകരിക്കേണ്ടതാണ്. മലയോര പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ സഹായിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."