കേരളത്തിലാദ്യമായി കൃത്രിമഹൃദയം 61കാരിയില്‍ മിടിച്ചു
കൊച്ചി: കേരളത്തിലാദ്യമായി കൃത്രിമഹൃദയം 61കാരിയുടെ ശരീരത്തോട് ചേര്‍ത്തു. കഴിഞ്ഞ ആറു വര്‍ഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി (ഡി.സി.എം) എന്ന ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന സ്ത്രീയിലാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ലെഫ്റ്റ് വെന്റ്‌റിക്യുലര്‍ അസിസ്റ്റ് ഡിവൈസ്(എല്‍.വി.എഡി) എന്ന മെക്കാനിക്കല്‍ പമ്പാണ് ശരീരത്തില്‍ പിടിപ്പിച്ചത്. കാര്‍ഡിയോജനിക് ഷോക്കും ശ്വാസതടസവും താഴ്ന്ന രക്തസമ്മര്‍ദവുമായി കഴിഞ്ഞ സെപ്റ്റംബര്‍ 13നാണ് രോഗിയെ എറണാകുളം വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതോടെ വിഎ എക്‌മോയുടെ സഹായത്തോടെ രോഗിയുടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. ഹൃദയം മാറ്റിവയ്ക്കുക മാത്രമായിരുന്നു രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഏകമാര്‍ഗം.
ചുരുങ്ങിയ സമയത്തിനിടെ ദാതാവിനെ കണ്ടെത്തല്‍ അസാധ്യമായതോടെ കൃത്രിമഹൃദയം വച്ചുപിടിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. രോഗിയുടെ കുടുംബത്തിന്റെ അനുമതിയോടെ ഒന്‍പത് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് രോഗിക്ക് പുതുജീവിതം നല്‍കിയത്. സുരക്ഷിതയായ രോഗി ഭക്ഷണം വായിലൂടെ കഴിച്ചു തുടങ്ങിയതോടെ മെച്ചപ്പെട്ട സ്ഥിതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."