HOME
DETAILS
MAL
തെക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു; പലയിടത്തും വെള്ളക്കെട്ട്, വീടിന്റെ ചുമരിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് പരുക്ക്
backup
October 16 2021 | 05:10 AM
തിരുവനന്തപുരത്ത്: തെക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു. ഇടിയോടുകൂടിയ മഴയില്‍ തിരുവനന്തപുരത്തും എറണാകുളത്തുമെല്ലാം നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391.12 അടിയായി.
കുട്ടനാട്ടില്‍ പലഭാഗത്തും രൂക്ഷമായ വെള്ളക്കെട്ട്.തിരുവനന്തപുരം ചെമ്പകമംഗലത്ത് മഴയില്‍ വീടിന്റെ ചുമരിടിഞ്ഞ് വീണു. രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റു.ഇന്നലെ രാത്രി കുട്ടികള്‍ ഉറങ്ങുകയായിരുന്ന കട്ടിലിലേക്കാണ് ചുമരിടിഞ്ഞ് വീണത്. അത്ഭുതകരമായി കുട്ടികള്‍ രക്ഷപ്പെട്ടു. കാര്യമായ പരിക്കുകള്‍ ഇല്ല.
പത്തനംതിട്ടയില്‍ മഴ ശക്തമായതോടെ കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കും. സംസ്ഥാനത്ത് തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."