'പരാതിക്കാരിയെ ഇകഴ്ത്തരുത്; മറിയക്കുട്ടിയുടെ ഹരജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി
മറിയക്കുട്ടിയുടെ ഹരജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: പെന്ഷന് ആവശ്യപ്പെട്ടുകൊണ്ടുള്ള മറിയക്കുട്ടിയുടെ ഹരജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഹജിക്കാരിയെ അപഹസിച്ച സര്‍ക്കാര്‍ നിലപാട് ഞെട്ടിച്ചെന്ന് കോടതി പറഞ്ഞു. മറിയക്കുട്ടിയുടെ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. കോടതിയുടെ വിമര്‍ശനം രൂക്ഷമായതോടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന വാദം സര്‍ക്കാര്‍ പിന്‍വലിച്ചു.
കോടതി ഹരജിക്കാരിയെ എന്തിനാണ് ഇകഴ്ത്തുന്നതെന്ന് സര്‍ക്കാരിനോട് ചോദിച്ചു. കേന്ദ്രകേരള സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കോടതിക്ക് വിഷയമല്ലെന്നും മറിയക്കുട്ടിയെ ഹൈക്കോടതി സംരക്ഷിക്കുമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
ആഘോഷങ്ങള്‍ നടത്താന്‍ സര്‍ക്കാരിന്റെ പക്കല്‍ പണമില്ലേയെന്നും കോടതി ചോദിച്ചു. സര്‍ക്കാരിന് അത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ പരിശോധിക്കുന്നതിന് വേണമെങ്കില്‍ അമിക്കസ്ക്യൂറിയെ വെക്കാമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."