HOME
DETAILS

മദീന റൗള ശരീഫ് പ്രവേശന അനുമതി ഇനി വർഷത്തിൽ ഒരു തവണ മാത്രം

  
backup
December 23, 2023 | 1:05 PM

madinah-rawda-sharif-entry-perm

മദീന: മദീനയിലെ വിശുദ്ധ റൗളയിൽ പ്രവേശിക്കാൻ പെർമിറ്റ്‌ വർഷത്തിൽ ഒരു തവണ മാത്രമാക്കി ചുരുക്കി. പുതിയ അപ്‌ഡേറ്റിൽ ആണ് റൗള ശരീഫ് സിയാറത്ത് അനുമതി ഇനി വർഷത്തിൽ ഒരു തവണ മാത്രമാക്കി ചുരുക്കിയത്. പുതുതായി റൗള സന്ദർശനത്തിനായി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ഒരു വർഷത്തിനുള്ളിൽ സന്ദർശനം നടത്തിയവർക്ക് പെർമിറ്റ് ലഭിക്കുന്നില്ല. 365 ദിവസത്തിനു ശേഷമേ അടുത്ത പെർമിറ്റ് ലഭിക്കൂ എന്നാണ് കാണിക്കുന്നത്.

റൗള ശരീഫ് സന്ദർശനത്തിന് പെർമിറ്റ് നേടി 365 ദിവസത്തിനു ശേഷം മാത്രമേ ഇനി റൗള സന്ദർശനത്തിനുള്ള പെർമിറ്റിന് വീണ്ടും ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. നുസുക്, തവക്കൽനാ ആപ്പുകൾ വഴിയാണ് പെർമിറ്റ് നേടേണ്ടത്. സന്ദർശകർ കൊറോണ ബാധിതരോ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരോ ആകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. 

വിശുദ്ധ മദീനയിൽ എത്തുന്നവർക്ക് സന്ദർശനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ റൗദ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തിയത്. കൊറോണ കാലത്താണ് പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി തുടങ്ങിയത്. നിലവിൽ മദീനയിൽ റൗദ പ്രവേശനത്തിന് മാത്രമാണ് പെർമിറ്റ് ആവശ്യമുള്ളത്. മദീന ഹറം പള്ളി പ്രവേശനം, നിസ്കാരം, പ്രവാചകന്റെ വിശുദ്ധ ഖബറിടം സന്ദർശിക്കൽ തുങ്ങിയവക്കൊന്നും തന്നെ ഇപ്പോൾ പെർമിറ്റ് നിർബന്ധമില്ല. മക്കയിൽ എത്തുന്നവർ ഉംറ നിർവ്വഹിക്കാനും പെർമിറ്റ് എടുക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  2 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago