'മോദിക്കെതിരെ പറഞ്ഞാല്‍ ഇഡി, മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ കേസ്' സര്‍ക്കാരിനെതിരെ കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: ഡിജിപി ഓഫീസ് മാര്‍ച്ചിനെതിരെ തിരുവനന്തപുരത്ത് നടന്ന പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പൊലീസ് അതിക്രമത്തെ അപലപിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത പല കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്തായിരിക്കും സ്ഥിതി അതല്ലേ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് നേതാക്കള്‍ക്ക് എതിരെ ഗ്രനേഡ് എറിഞ്ഞത്..? എവിടെ നിന്നാണ് ഈ നിര്‍ദ്ദേശം കിട്ടിയത്? ഡിജിപി ഓഫീസില്‍ നിന്നും നല്‍കിയതാണോ? ഇതില്‍ നിന്നൊന്നും പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും കെസി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.
അടിക്ക് തിരിച്ചടി കോണ്‍ഗ്രസിന്റെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കോടതി നടപടി വന്നിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം വരെ മുഖ്യമന്ത്രി അയാളെ ന്യായീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെയോ കരുണാകരന്റെയോ വിഎസിന്റെയോ ഗണ്‍മാന്മാര്‍ ആരെയെങ്കിലും തല്ലിയിട്ടുണ്ടോ? മോദിക്കെതിരെ പറഞ്ഞാല്‍ ഇഡിയെ അയക്കുകയും മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ കേസ് എടുക്കുകയും ചെയ്യുകയാണെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.
ഗവര്‍ണറുടെ നടപടിയെ കെസി വേണുഗോപാല്‍ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ ആളുകളെ തിരുകി കയറ്റാന്‍ ശ്രമിക്കുകയാണ്, ഗവര്‍ണര്‍ ഗവര്‍ണറുടെ ആളുകളെയും തിരുകിക്കയറ്റുന്നു. കോണ്‍ഗ്രസിന്റെ നിലപാട് ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസുകാരെ പോലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം ഉണ്ടായിരുന്നു.
'മോദിക്കെതിരെ പറഞ്ഞാല്‍ ഇഡി, മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ കേസ്' സര്‍ക്കാരിനെതിരെ കെ.സി വേണുഗോപാല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."