HOME
DETAILS

എച്ച് & ഇ ഓൺലൈൻ ലൈവിന്റെ വാർഷികം 'മുഹബ്ബത്ത് 2021' നവംബറിൽ

  
backup
October 18 2021 | 10:10 AM

he-online-muhabbath-2021

ജിദ്ദ: ഹെൽത്ത് ആന്റ് എന്റെർടെയിൻമെന്റ് ഓൺലൈൻ ലൈവിന്റെ പ്രഥമ വാർഷിക ആഘോഷം നവംബർ 12 ന്  ‘മുഹബ്ബത്ത് 2021' എന്ന പേരിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ ഗായിക അമൃത സുരേഷിന്റെ നേതൃത്വത്തിൽ അമൃതം ഗമയ ബാന്റൊരുക്കുന്ന ലൈവ് സംഗീതത്തോടെയുള്ള ഗാനമേളയും പ്രമുഖ പിന്നണി ഗായകൻ സിയാഉൽ ഹഖിന്റെ കീഴിലുള്ള  ഖവാലിയും ഗസലുമായിരുക്കും പരിപാടിയുടെ മുഖ്യ ആകർഷണമെന്നും സഊദി സമയം വൈകീട്ട് 5:30 ന് ആരംഭിക്കുന്ന പരിപാടി എച്ച് ആന്റ് ഇ ലൈവിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും സംഘാടകർ അറിയിച്ചു.

2021 ഡിസംബറിൽ  ജിദ്ദയിൽ വെച്ച് കലാ- സാംസ്കാരിക-സാമൂഹിക- വ്യവസായ-മാധ്യമ രംഗത്തെ പ്രമുഖരെയും ക്ഷണിക്കപ്പെട്ട അതിഥികളെയും ഉൾപ്പെടുത്തി 'മുഹബ്ബത്ത് 2021' ന്റെ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിക്കും. ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടത്തി വരുന്ന ഇന്റർനാഷണൽ ഡാൻസ് മൽത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകുന്നതോടൊപ്പം പ്രസ്തുത കലാ രൂപങ്ങളും പരിപാടിയിൽ അരങ്ങേറും. വർണ്ണാഭമായ രണ്ടാംഘട്ട പരിപാടിയും  എച്ച് ആന്റ് ഇ ലൈവിലൂടെ ലോകത്തിന്റെ എല്ലാ കോണിലുമുള്ള പ്രേക്ഷകർക്ക് അസ്വദിക്കാനാകും. എച്ച് ആന്റ് ഇ ലൈവിന്റെ പുതിയ ലോഗോ ചടങ്ങിൽ വെച്ച് പ്രകാശനം നിർവ്വഹിക്കപ്പെടുമെന്നും അവർ പറഞ്ഞു. ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഗ്രൂപ്പ്  മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ അൽ കബീർ കമ്പനിയുടെ സഹകരണവും ഉണ്ടായിരിക്കും.

കൊവിഡ് മഹാമാരി തുടങ്ങിയ കാലത്ത് ആരോഗ്യ ബോധവത്ക്കരണത്തിന് വേണ്ടി  രൂപംകൊണ്ട ആശയമാണ് എച്ച് ആന്റ് ഇ ലൈവ് സ്ട്രീമിങ്ങന് തുടക്കമാവാൻ സഹായകമായത് .
ആരോഗ്യവും വിനോദവും കലയും കായികവും വൈജ്ഞാനികവുമായ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കോർത്തിണക്കി വൈവിധ്യങ്ങളായ പരിപാടികൾ ദൃശ്യ മാധ്യമ സങ്കേതങ്ങളിലൂടെ ഇപ്പോൾ എച്ച് ആന്റ് ഇ ലൈവ് പ്രേക്ഷകർക്ക്  മുന്നിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.

പ്രവാസ ലോകത്തെയും നാട്ടിലെയും ആനുകാലിക വിഷയങ്ങൾ സമയ ബന്ധിതമായി ചർച്ച ചെയ്യുന്നതിന് പുറമെ, ആരോഗ്യം, വിനോദം, കലാ- കായികം, ആത്‌മീയം, ജീവിത വഴികൾ, ഓർമ്മകൾ എന്നീ പരിപാടികൾ സിറ്റ് ആൻഡ് റിലാക്സ്, കോഫീ ചാറ്റ്,സൂപ്പർ സൺ‌ഡേ, ഗ്രോയിങ് സ്റ്റാർസ്, രാഗ് മൽഹാർ, ഗ്ലോബൽ റൗണ്ട്അപ്പ് എന്നീ പേരുകളിൽ അവതരിപ്പിച്ച് ലൈവ് ഷോകൾ നടന്നു വരുന്നു. സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി വിവിധ പരിപാടികൾ കൂടുതൽ വിപുലവും ആകർഷകവുമയക്കുന്നതിന് വേണ്ടിയാണ് ഒന്നാം വാർഷിക ആഘോഷം ജനകീയമായി  സംഘടിപ്പിക്കപ്പെടുന്നത്‌.

ജിദ്ദ സീസൺസ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ 'മൊഹബ്ബത്ത് 2021' ന്റെ പോസ്റ്റർ പ്രകാശനം  ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ വി. പി മുഹമ്മദ് അലി നിർവഹിച്ചു. എച്ച് & ഇ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.  ഇന്ദു ചന്ദ്രശേഖർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇഫ്സു റഹ്‌മാൻ, കൺവീനർ അബ്ദുൽ ലത്തീഫ്, റാഫി ബീമാപള്ളി, നൗഷാദ് ചാത്തല്ലൂർ, തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago