HOME
DETAILS

ദാവൂദ് ഇബ്രാഹീമിന്റെ മുംബൈയിലെ സ്വത്തുക്കള്‍ ലേലം ചെയ്യാനൊരുങ്ങുന്നു;ജനുവരി 5ന് ലേലം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍

  
backup
December 25 2023 | 06:12 AM

government-to-auction-dawood-ibrahims-properties-in-mumbai-ratnagiri

മുംബൈ: മുംബൈ അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കള്‍ ലേലം ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ദാവൂദിന്റെ മുംബൈയിലേയും രത്‌നഗിരിയിലേയും സ്വത്തുക്കളാണ് ജനുവരി 5ന് ലേലം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.ബംഗ്ലാവും മാമ്പഴത്തോട്ടവും അടക്കം നാല് സ്വത്തുവകകള്‍ നേരത്തെ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആക്ട് പ്രകാരം കണ്ടുകെട്ടിയിരുന്നു. ഇവയാണ് ലേലം ചെയ്യുന്നത്.

നേരത്തെയും ദാവൂദിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ കേന്ദ്രം ലേലം ചെയ്തിരുന്നു. 4.53 കോടി വിലവരുന്ന റസ്‌റ്റോറന്റും 3.53 കോടി മൂല്യം വരുന്ന ആറ് ഫഌറ്റുകളും 3.52 കോടിയുടെ ഗസ്റ്റ് ഹൗസുമായിരുന്നു ലേലം ചെയ്തത്. രത്‌നഗിരി ഖേദ് ജില്ലയിലെ വസ്തുക്കള്‍ ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അതിനിടെ ദാവൂദ് മരിച്ചതായി അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീല്‍ അത് നിഷേധിച്ച് രംഗത്തെത്തി. ദാവൂദ് ആരോഗ്യവാനാണെന്നും അദ്ദേഹത്തിന് വിഷബാധയേറ്റെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ഛോട്ടാ ഷക്കീല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlights:Government to auction Dawood Ibrahim’s properties in Mumbai, Ratnagiri



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  21 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  21 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  21 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  21 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  21 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  21 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  21 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  21 days ago