സംസ്ഥാന നേതാക്കളെ നോക്കി നിര്‍ത്തി ബി.ജെ.പി ബംഗാള്‍ ഘടക യോഗത്തില്‍ അടിയുടെ പൊടിപൂരം
കൊല്‍ക്കത്ത: സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കളെ നോക്കി നിര്‍ത്തി ബംഗാളിലെ ബി.ജെ.പി യോഗത്തില്‍ ചേരിതിരിഞ്ഞ് കയ്യാങ്കളിയും കസേരയടിയും . അടിയും ഇടിയുമായി ഏറ്റുമുട്ടിയത് പോരാതെ വന്ന പ്രവര്‍ത്തകര്‍ കസേരയേറും നടത്തി. പശ്ചം ബര്‍ധമാനിലെ കട്ട്വയിലായിരുന്നു സംസ്ഥാന അധ്യക്ഷന്‍ സുഗന്ധ മജുംദാറും മുതിര്‍ന്ന നേതാവ് ദിലിപ് ഘോഷുമുള്‍പ്പെടെ നോക്കി നില്‍ക്കെയുള്ള കയ്യാങ്കളി. സംഭവം പര്‍വീതരിക്കപ്പെട്ടതാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണ് പ്രശ്നത്തിന് പിന്നിലെന്നും പുതിയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ടുപോകുമെന്നും മജുംദാറും ദിലിപ് ഘോഷും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
യോഗത്തിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുന്‍ പ്രസിഡന്റ് ദിലിപ് ഘോഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നേതൃത്വത്തെ ഒരു വിഭാഗം ആരോപണമുന്നയിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നിലും ഒരു വിഭാഗം പ്രതിഷേധം തുടര്‍ന്നതോടെ എതിര്‍ വിഭാഗവും രംഗത്തെത്തി. തുടര്‍ന്നാണ് അടി പൊട്ടിയത്്. ജില്ലാ നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. യോഗത്തിലേക്ക് തൃണമൂല്‍ നേതാക്കള്‍ അണികളെ പറഞ്ഞു വിടുകയായിരുന്നെന്ന് മജുംദാര്‍ ആരോപിച്ചു. സംഭവത്തില്‍ ഏതെങ്കിലും ബി.ജെ.പി നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബി.ജെ.പി നേതൃത്വത്തിന്റെ ആരോപണം തൃണമൂല്‍ നേതൃത്വം തള്ളി. ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ബി.ജെ.പിയില്‍ നിന്ന് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുകയാണ്. മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, മുകുള്‍ റോയ് അടക്കമുള്ളവര്‍ തൃണമൂലിലേക്ക് മടങ്ങിയെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."