റോഡ് വീതികൂട്ടാന്‍ മതില്‍ പൊളിക്കാന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ്‌ചെയ്തു
കിഴക്കമ്പലം: ജങ്ഷന് സമീപം ട്വന്റി 20യുടെ നേതൃത്വത്തില്‍ കിഴക്കമ്പലം പഴങ്ങനാട് പൊതുമരാമത്ത് റോഡ് വീതികൂട്ടുന്നതുമായി ബന്ധപെട്ട് സ്വകാര്യവെക്തിയുടെ വീടിന്റെ മതില്‍ പൊളിച്ച് നീക്കിയത് സഘര്‍ഷത്തിനിടയാക്കി. ഇതേതുടര്‍ന്ന് കിഴക്കമ്പലം പഞ്ചായത്തിലെ 14 മെമ്പര്‍മാരും രണ്ട് ബ്ലോക്ക് മെമ്പര്‍മാരും ഉള്‍പ്പടെ 23 പേരെ പൊലിസ് അറസ്റ്റ്‌ചെയ്ത് നീക്കി.
കിഴക്കമ്പലം തോട്ടപ്പള്ളി ചാക്കോയുടെ മതിലാണ് പൊളിച്ചത്. റോഡിന് വീതികൂട്ടുന്നതുമായി ബന്ധപെട്ട തര്‍ക്കത്തെ തുടര്‍ന്ന് നേരത്തെ രണ്ട് പ്രാവശ്യം കെട്ടിയ മതില്‍ രാത്രിയില്‍ പൊളിച്ച് മാറ്റിയിരുന്നു.
ഇതുമായി ബന്ധപെട്ട് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ 22 നകം പരാതിയുള്ളവര്‍ നേരിട്ടോ വക്കീലന്‍മാര്‍വഴിയോ ബന്ധപെടണമെന്ന് കാണിച്ച് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. എന്നാല്‍ പരാതിയുമായി ആരും എത്താതായതോടെ കോടതിയുടെ നിര്‍ദേശപ്രകാരമാണ് വീണ്ടും മതില്‍ കെട്ടാന്‍ ഇന്നലെ രാവിലെ ആരംഭിച്ചത്.
മതില്‍കെട്ട് തുടങ്ങിയപ്പോള്‍ തന്നെ ചിലരെത്തി തടയുമെന്ന് ഭീഷണിപെടുത്തിയതായി വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കോടതി ഉത്തരവുണ്ടന്നും അതിന്റെഅടിസ്ഥാനത്തിലാണ് മതില്‍കെട്ടുന്നത് എന്നും വീട്ടുകാര്‍ പറഞ്ഞു. ഉത്തരവ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിയോ, പൊലിസൊ വന്നാല്‍ കാണിച്ച് തരാമെന്ന് വീട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ 10.30 ഓടെ ട്വന്റി20യുടെ നേതൃത്വത്തില്‍ മെമ്പര്‍മാരുള്‍പ്പെടെയെത്തി രാവിലെ പണിത മതിലും ഗൈറ്റും പൊളിച്ച് മാറ്റുകയായിരുന്നു. ഇതോടെ മറ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നാട്ടുകാരും സംഘടിച്ചെത്തിയതോടെ സഘര്‍ഷാവസ്ഥകണക്കിലെടുത്ത് ഡിവൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരം പെരുമ്പാവൂര്‍, കാലടി, കുറുപ്പുംപടി, കളമശ്ശേരി എയര്‍ ക്യാംപ് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പൊലിസെത്തി ട്വന്റി 20 പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പൊലിസ് അറസ്റ്റ്‌ചെയ്തു.
കോണ്‍ഗ്രസിന്റെപഞ്ചായത്ത് മെമ്പര്‍ പി.എച്ച് അനൂപ്, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.പി ബേബി, ഏരിയാകമ്മറ്റിയഗം ജിന്‌സ് ടി മുസ്തഫ, മുന്‍പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവരും അറസ്റ്റ് വരിച്ചു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സംഘര്‍ഷാ വസ്ഥ കണക്കിലെടുത്ത് കുന്നത്തുനാട് തഹസീല്‍ദാറും സ്ഥലത്തെത്തി.
വീട്ടില്‍ ചാക്കോയുടെ ഭാര്യ സാലി മാത്രമാണ് താമസിക്കുന്നത്. ചാക്കൊ വിദേശത്താണ് ജോലിചെയ്യുന്നത്. രണ്ട് പെണ്‍മക്കള്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പടിക്കുന്നത്. നേരത്തെ രണ്ട് പ്രാവശ്യം മതില്‍ പൊളിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ താമസിക്കുന്നത് പേടിയോടെയാണെന്ന് സാലി പറഞ്ഞു. ഭര്‍ത്താവിന്റെ അടുത്തേക്ക് പോകുവാന്‍ രണ്ട് പ്രാവശ്യം തീരുമാനമെടുത്തങ്കിലും പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ യാത്ര മാറ്റിവൈക്കുകയായിരുന്നു.
റോഡിന് മൂന്ന് മീറ്റര്‍ വിട്ട് കൊടുക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ അങ്ങനെ വിട്ട് കൊടുത്താല്‍ വീട് റോഡിലായി പോകുമെന്നും സ്ഥലം ഏറ്റടുക്കണമെന്ന് കാണച്ച് പൊതുമരാമത്ത്‌വകുപ്പോ മറ്റ് അധികൃതരോ ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ലന്നും വീട്ടുകാര്‍ പറഞ്ഞു. ഇത് അനധികൃതകയേറ്റമാണെന്നും ഒരുകാരണവശാലും ഭൂമി വിട്ട് കൊടുക്കില്ലന്നും വീട്ടുകാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."