HOME
DETAILS
MAL
കുഞ്ഞിനെ തട്ടിയെടുത്ത സംഭവം അന്വേഷണം പ്രഖ്യാപിച്ചു
backup
October 23 2021 | 04:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ സി.പി.എം നേതാവും കുടുംബവും മകളുടെ കുഞ്ഞിനെ തട്ടിയെടുത്ത് ദത്തുനല്‍കിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംഭവം വിവാദമായതോടെ ഗതികെട്ടാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യ വനിതാശിശുവികസനമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. വനിതാശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അമ്മയ്ക്ക് കുഞ്ഞിനെ നല്‍കുകയാണ് അഭികാമ്യമെന്നും അത് സാധ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു. കുട്ടിയുടെ ദത്ത് നടപടി പൂര്‍ത്തിയായ സാഹചര്യത്തില്‍ നിയമക്കുരുക്കുണ്ട്. ഇനി കോടതിയിലൂടെ മാത്രമേ കുട്ടിയെ തിരിച്ചുനല്‍കൂ. കോടതിയില്‍ അമ്മയ്ക്ക് നീതികിട്ടാന്‍ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് പ്രസവിച്ചു മൂന്നാം ദിവസമാണ് എസ്.എഫ്.ഐ നേതാവായ അനുപമ എസ്.ചന്ദ്രന്റെയും ഡി.വൈ.എഫ്.ഐ നേതാവ് അജിത്കുമാറിന്റെയും കുഞ്ഞിനെ സി.പി.എം നേതാവായ പിതാവും അടുത്ത ബന്ധുക്കളും ദുരഭിമാനത്തിന്റെ പേരില്‍ തട്ടിയെടുത്ത് ദത്തുനല്‍കിയത്. ഈ വര്‍ഷം ഏപ്രില്‍ 19ന് പേരൂര്‍ക്കട പൊലിസില്‍ ആദ്യ പരാതി നല്കി. നടപടിയില്ലാതായപ്പോള്‍ ഡി.ജി.പി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, സി.പി.എം നേതാക്കള്‍ തുടങ്ങി എല്ലാവര്ക്കും പരാതി നല്കി. ഒരു നിയമ പിന്‍ബലവും കിട്ടാത്ത രേഖകളുണ്ടാക്കി കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറിയെന്ന് അനുപമയുടെ പിതാവ് പരസ്യമായി പറഞ്ഞിട്ടും കേസെടുക്കാന്‍ നിയമോപദേശത്തിന് കാത്തിരിക്കുകയാണെന്ന മറുപടിയായിരുന്നു ഉന്നത പൊലിസുദ്യോഗസ്ഥര്‍ അടക്കം അനുപമയ്ക്ക് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."