HOME
DETAILS

സൂഫിയും വഞ്ചകിയായ ഭാര്യയും

  
backup
October 23 2021 | 20:10 PM

656353-2

പുനരാഖ്യാനം:
എ.കെ അബ്ദുല്‍ മജീദ്

സത്യസന്ധനും കഠിനാധ്വാനിയുമായ ഒരു സൂഫി കച്ചവടക്കാരനുണ്ടായിരുന്നു. അദ്ദേഹം തന്റെ ഭാര്യയെ വളരെയധികം സ്‌നേഹിച്ചു. അവള്‍ക്കുവേണ്ടി ഭൂമിയുടെ ഏതറ്റം വരെയും പോവാന്‍ അദ്ദേഹം തയാറായിരുന്നു. കുറച്ചുകാലമായി സൂഫിക്ക് ഭാര്യയെ സംശയമാണ്. എന്നാല്‍ അങ്ങനെ സംശയിക്കുന്നതില്‍ അദ്ദേഹത്തിനു ലജ്ജയുമുണ്ട്. ഒരു ദിവസം അദ്ദേഹം പതിവിലും നേരത്തെ വീട്ടില്‍ പോവാന്‍ തീരുമാനിച്ചു. വീട്ടിലെത്തി മുന്‍വാതില്‍ തുറന്ന അദ്ദേഹം കണ്ടത് തന്റെ ഭാര്യ ഒരു വഴിയോരക്കച്ചവടക്കാരനുമായി പ്രേമസല്ലാപത്തില്‍ ഏര്‍പ്പെടുന്നതാണ്.


സൂഫി അകത്തുകടന്നു വാതിലടച്ചു. ജാരനു പുറത്തുകടക്കാനുള്ള പഴുത് അതോടെ അടഞ്ഞു. പക്ഷേ, ദീര്‍ഘദൃഷ്ടിയുളള സൂഫി ബഹളമുണ്ടാക്കി അയല്‍ക്കാരുടെ മുമ്പില്‍ സ്വന്തം ഭാര്യയെ നാണം കെടുത്താന്‍ ഇഷ്ടപ്പെട്ടില്ല. അതിന്റെ കുറച്ചില്‍ തനിക്കുകൂടിയാണല്ലോ.


ഉചിതമായ രീതിയില്‍ എങ്ങനെ പ്രതികരിക്കാം എന്ന് അദ്ദേഹം തലപുകഞ്ഞ് ആലോചിക്കുകയായിരുന്നു. ഭര്‍ത്താവിനെ കബളിപ്പിച്ച് എങ്ങനെ രക്ഷപ്പെടാം എന്നു ചിന്തിച്ചുകൊണ്ടിരുന്ന ഭാര്യ പെട്ടെന്ന് തന്ത്രപരമായി ജാരനെ ബുര്‍ഖ ധരിപ്പിച്ചു. തന്റെ കൂടെയുള്ളത് വിവാഹമന്വേഷിച്ചുവന്ന സ്ത്രീയാണെന്ന് അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു.


ഭാര്യയുടെ കുതന്ത്രം സൂഫിക്കു മനസിലായെങ്കിലും തല്‍ക്കാലം അതു പുറത്തുകാണിക്കാതെ ആ കളിയില്‍ പങ്കുചേരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
'ഈ മഹതി നമ്മളില്‍നിന്ന് എന്താണാവശ്യപ്പെടുന്നത്?'- സൂഫി ചോദിച്ചു.
'നമ്മുടെ മകളെ അവരുടെ മകനുവേണ്ടി അവര്‍ വിവാഹമന്വേഷിക്കുന്നു. മകളെ കാണാനാണ് ഇവര്‍ വന്നത്. മകള്‍ സ്‌കൂളില്‍ പോയതാണല്ലോ. അവരുടെ മകന്‍ പട്ടണത്തിലെ വലിയ വ്യാപാരിയാണ്. അവിടെ തിരക്കായതിനാല്‍ അവന്‍ വന്നിട്ടില്ല'- ഭാര്യ പറഞ്ഞു.


'ഈ മഹതി വലിയ സമ്പന്നയാണെന്ന് എനിക്ക് തോന്നുന്നു. പാവങ്ങളായ നമ്മുടെ മകളെ ഇവരെന്തിനാണ് വിവാഹമാലോചിക്കുന്നത്?'- അജ്ഞത നടിച്ചുകൊണ്ട് സൂഫി തുടര്‍ന്നു. അവരുടെയും നമ്മുടെയും കുടുംബങ്ങള്‍ ഒരിക്കലും ചേരുകയില്ല. ഒരു ഭാഗത്ത് ആനക്കൊമ്പും മറുഭാഗത്ത് മരക്കഷ്ണവും വച്ചുണ്ടാക്കിയ വാതിലുപോലെയായിരിക്കും അത്. ദമ്പതികള്‍ ഓരേ തരക്കാരല്ലെങ്കില്‍ ദാമ്പത്യം അധികം മുന്നോട്ടു പോവില്ല'.
ഭാര്യ പ്രതികരിച്ചു. 'ഞാനും അതുതന്നെയാണ് ഇവരോട് പറഞ്ഞത്. പക്ഷേ, അവര്‍ പറയുന്നത് തങ്ങള്‍ക്ക് ഇഷ്ടംപോലെ സ്വത്തുണ്ടെന്നും സത്യസന്ധതയും നന്മയുള്ളവളുമായ ഒരു പെണ്‍കുട്ടിയാണ് അവര്‍ക്ക് വേണ്ടതെന്നുമാണ്. അതാകുമല്ലോ രണ്ട് ലോകങ്ങളിലെയും ജീവിതത്തിന് മുതല്‍ക്കൂട്ട്'.


'ശരി... എത്രത്തോളം അഗതികളാണ് നമ്മളെന്നു നമുക്ക് നോക്കാം. നമ്മുടെ മക്കള്‍ക്ക് സ്ത്രീധനം നല്‍കാന്‍ നമ്മുടെ പക്കല്‍ ഒന്നുമില്ല. അവളുടെ ഏക സ്വത്ത് അവളുടെ പാതിവ്രത്യവും സത്യസന്ധതയുമാണ്. അതാകട്ടെ ദൈവത്തിനു മാത്രം അറിവുള്ള കാര്യമാണ്. എനിക്കതില്‍ ഒന്നും പറയാന്‍ കഴിയുകയില്ല'. വഞ്ചകിയായ ഭാര്യയുടെ മന:സാക്ഷിയെ സ്പര്‍ശിക്കും എന്ന പ്രതീക്ഷയില്‍ സൂഫി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago