HOME
DETAILS
MAL
കെ റെയില്‍ എതിര്‍പ്പ് ശക്തമാക്കി യു.ഡി.എഫും ബി.ജെ.പിയും
backup
October 24 2021 | 05:10 AM
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരേ എതിര്‍പ്പ് ശക്തമാക്കി യു.ഡി.എഫും ബി.ജെ.പിയും. ബംഗാളില്‍ നിന്നുള്ള ഫണ്ട് വരവ് നിലച്ചതിനാല്‍ അടുത്ത 25 വര്‍ഷത്തേക്കുള്ള ഫണ്ടിനായി മാത്രം സി.പി.എം പടച്ചുവിട്ട പദ്ധതിയാണ് കെ റെയിലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെ റെയിലില്‍ വലിയ ദുരൂഹതകള്‍ നിലനില്‍ക്കുന്നതായി കേന്ദ്രമന്ത്രി വി. മുരളീധരനും പറഞ്ഞു. പദ്ധതി ആവശ്യമില്ലെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നിലപാടെന്നാണ് മനസിലാവുന്നത്. എന്നിട്ടും സര്‍ക്കാര്‍ പദ്ധതിക്കായി വാശിപിടിക്കുന്നത് എന്തിനാണെന്നറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."