HOME
DETAILS
MAL
സലാഹിന്റെ ഹാട്രികില്‍ യുനൈറ്റഡിനെ കെട്ടുകെട്ടിച്ച് ലിവര്‍പൂള്‍
backup
October 24 2021 | 18:10 PM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് മികച്ച ജയം. എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു ലിവര്‍പൂള്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുനൈറ്റഡിനെ കെട്ടുകെട്ടിച്ചത്. മുഹമ്മദ് സലാഹ് ലിവര്‍പൂളിനായി ഹാട്രിക് സ്വന്തമാക്കി. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും യുനൈറ്റഡിന് അവസരം നല്‍കാതെയായിരുന്നു ലിവര്‍പൂള്‍ ഓള്‍ഡ് ട്രാഫോര്‍ഡ് വാണത്. അഞ്ചാം മിനുട്ടില്‍ നബി കീറ്റയാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. അധികം വൈകാതെ 13ാം മിനുട്ടില്‍ ഡിയഗോ യോട്ടയും ലിവര്‍പൂളിനായി ഗോള്‍ നേടി ലീഡ് രണ്ടാക്കി ഉയര്‍ത്തി. 38, 45, 50 മിനുട്ടുകളിലായിരുന്നു സലാഹിന്റെ ഗോളുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."