HOME
DETAILS

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും; ജലനിരപ്പ് 137 അടി കവിഞ്ഞു

  
backup
October 25 2021 | 05:10 AM

keralam-mullapperiyar-case-news123-2021

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രിം കോടതിയില്‍. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്‌നാട് വീഴ്ചവരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പരാജയമെന്നും ചൂണ്ടിക്കാട്ടി രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളാണ് കോടതിക്ക് മുമ്പിലുള്ളത്. ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. തമിഴ്‌നാടുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കണമെന്നും ഹരജി ആവശ്യപ്പെടുന്നുണ്ട്.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 137 അടി കവിഞ്ഞു. ഒരടി കൂടി ഉയര്‍ന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് രണ്ടാമത്തെ അറിയിപ്പ് നല്‍കും. 142 അടിയാണ് പരമാവധി സംഭരണ ശേഷി. സെക്കന്‍ഡില്‍ 5700 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 2200 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. 2018ലെ സുപ്രിംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും. സാഹചര്യം അതീവ ഗുരുതരമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് കോടതിയെ അറിയിക്കും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ആണ്.

ഡാമിലെ ജലനിരപ്പ് 138 അടിയിലെത്തിയാല്‍ കേരളത്തിന് തമിഴ്‌നാട് രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും. 142 അടിയാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. അതേസമയം സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി അധികജലം പുറത്തേയ്ക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ 24 മണിക്കൂര്‍ മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേരളം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago