'ഫേസ്ബുക്ക് ഇന്ത്യയില്‍ മുസ്‌ലിംവിരുദ്ധ അക്രമങ്ങളെ സഹായിച്ചു' ; ഫേസ്ബുക്ക് ഗവേഷകര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ പുറത്ത്
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ വര്‍ഗീയ പരാമര്‍ശങ്ങളും വ്യാജ വാര്‍ത്തകളും നീക്കംചെയ്യുന്നതില്‍ ഫേസ്ബുക്ക് ബോധപൂര്‍വം പക്ഷപാതപരമായി ഇടപെട്ടുവെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്.
വ്യാജ വാര്‍ത്തകളും വര്‍ഗീയ പരാമര്‍ശങ്ങളും പ്രചരിപ്പിക്കുന്നത് അറിഞ്ഞിട്ടും തടയാന്‍ശ്രമിക്കാതെ ഇന്ത്യയെ ഫേസ്ബുക്ക് തങ്ങളുടെ ഏറ്റവും വലിയ വിപണിയാക്കി നിലനിര്‍ത്തിയിരിക്കുകയാണെന്ന് സ്ഥാപനത്തിനുള്ളില്‍ നിന്ന് ചോര്‍ന്നുകിട്ടിയ രേഖകള്‍ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഫേസ്ബുക്കിന് ഇന്ത്യയിലെ വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധമുണ്ടോയെന്ന് പഠിക്കാന്‍ കമ്പനി ഇന്ത്യയിലേക്ക് ഗവേഷകരെ അയച്ചിരുന്നു.
ഇന്ത്യയില്‍ പൗരത്വ നിയമഭേദഗതിവിരുദ്ധ സമരങ്ങള്‍ ശക്തമായി നടന്ന 2019 ഡിസംബറിനെ തുടര്‍ന്നുള്ള മാസങ്ങളില്‍ വര്‍ഗീയവിദ്വേഷം പരത്തുന്ന ഉള്ളടക്കങ്ങള്‍ 300 ശതമാനത്തോളം വര്‍ധിച്ചുവെന്നും രേഖകളില്‍ പറയുന്നു. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം വന്‍തോതില്‍ ലഭിക്കുന്നതായി ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം ഉപയോക്താക്കള്‍ അറിയിച്ചതായി സമിതി തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
കൊവിഡ് വ്യാപനത്തിന് മുസ്‌ലിംകള്‍ കാരണമായെന്നും മുസ്‌ലിം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രചാരണമുണ്ടായെന്നും അവ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തിന് കാരണമായിട്ടുണ്ടെന്നും സമിതി കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."