ദീപിക പദുകോണ്‍ ഉള്‍പ്പെടെ നിരവധിപേരെ ഭീഷണിപ്പെടുത്തി; സമീര്‍ വാങ്കഡെയ്ക്ക് കുരുക്ക് മുറുകുന്നു; കത്തുമായി മന്ത്രി
ന്യൂഡല്‍ഹി: ആര്യന്ഖാന് പ്രതിയായ ലഹരിമരുന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ബോളിവുഡ് താരങ്ങള്‍ പ്രതികളായ കേസുകളില്‍ സമീര്‍ വാങ്കഡെ നിയമവിരുദ്ധമായി ഇടപെട്ടതിന് തെളിവായി എന്‍.സി.ബി ഉദ്യോഗസ്ഥന് അയച്ച കത്ത് എന്‍.സി.പി നേതാവ് നവാബ് മാലിക് പുറത്തുവിട്ടു.
ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് കത്തില്‍ പറയുന്നതായി നവാബ് മാലിക് ആരോപിക്കുന്നു. ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, അര്ജുന് രാം പാല് എന്നിവരെ ഭീഷണിപ്പെടുത്തിയ പണം കൈപ്പറ്റി എന്നാണ് ആരോപണം. അഭിഭാഷകനായ അയാസ് ഖാന് വഴിയാണ് പണം കൈപ്പറ്റിയതെന്നും പറയുന്നു. തട്ടിപ്പ് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയാണെന്നും കത്തില്‍ പറയുന്നുണ്ട്.
ലഹരി മരുന്ന് ഇടപാടുകാരുമായി വാങ്കഡെയ്ക്ക് ബന്ധമുണ്ടെന്ന് കത്തില്‍ പറയുന്നുണ്ട്. 26 കേസുകളുടെ വിവരങ്ങള്‍ കത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കത്ത് എന്‍.സി.ബി തലവന്‍ കൈമാറുമെന്നാണ് വിവരം.
ലഹരിമരുന്ന് കേസില്‍ ആര്യന് ഖാന്റെ ജാമ്യഹരജി ബോംബെ ഹൈക്കോടതി പരിഗണിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് വാങ്കഡെക്കെതിരായ കത്ത് പുറത്തുവരുന്നത്.
അതേസമയം, ആര്യന്‍ഖാനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സമീര്‍ വാങ്കഡെയും മറ്റ് ചിലരും ചേര്‍ന്ന് ഷാറൂഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടതായി കേസിലെ ഒരു സാക്ഷി വിചാരണക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതില്‍ എന്‍.സി.ബിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."