കോണ്‍ഗ്രസ് മുക്ത ഭാരതവും കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം മുഖം കാണാന്‍ ആഗ്രഹിക്കുന്നതുമായ പ്രധാനമന്ത്രിയാണ് ഇന്ത്യയ്ക്കുള്ളത്: മോദിയെ വിമര്‍ശിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മുന്‍പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ വാക്ക് ഉദ്ധരിച്ചുകൊണ്ടായിരുന്നു തരൂര്‍ മോദിയെ വിമര്‍ശിച്ചത്.
ഒരു മനുഷ്യനോട് ദശലക്ഷക്കണക്കിന് ആളുകള്‍ ഉവ്വ് എന്ന് പറയുന്ന ഒരു രാജ്യമായി ഇന്ത്യ മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ശക്തമായ ഒരു പ്രതിപക്ഷം വേണം, എന്നാണ് 1951-52 ലെ ക്യാംപെയ്നില്‍ നെഹ്റു പറഞ്ഞതെന്നും എന്നാല്‍ ഇപ്പോള്‍ രാജ്യം എങ്ങനെ മാറിയിരിക്കുന്നൂവെന്ന് നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
എഴുപത് വര്‍ഷത്തിനിപ്പുറത്ത് കോണ്‍ഗ്രസ് മുക്ത ഭാരതവും കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം മുഖം കാണാന്‍ ആഗ്രഹിക്കുന്നതുമായ പ്രധാനമന്ത്രിയാണ് ഇന്ത്യയ്ക്ക് ഉള്ളതെന്നും തരൂര്‍ പറഞ്ഞു.
ഇന്ത്യയുടെ കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം വയ്ക്കുന്നതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.
മറ്റ് രാജ്യങ്ങളിലെ സര്‍ട്ടിഫിക്കറ്റില്‍ വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ഇന്ത്യ നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ പടവും സന്ദേശവുമുണ്ട്. ഇത് കാരണം മണിക്കൂറുകളോളം യാത്രക്കാര്‍ പരിശോധനയ്ക്ക് നില്‍ക്കേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
https://twitter.com/ShashiTharoor/status/1452890142289575937
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."