ടി.എ നസീര്‍ ദിനാചരണം നാളെ തൊടുപുഴയില്‍
തൊടുപുഴ: ടി.എ നസീര്‍ ദിനാചരണം ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ നാളെ തൊടുപുഴയില്‍ നടക്കും. ജില്ലയില്‍ ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനങ്ങളടക്കം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. തൊടുപുഴയില്‍ യുവജനപ്രകടനം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കീരികോട്ടുള്ള രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് പ്രകടനം ആരംഭിക്കും. തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ പ്രകടനം സമാപിച്ച ശേഷം ചേരുന്ന അനുസ്മരണ സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം പി.പി ദിവ്യ മുഖ്യപ്രഭാഷണം നടത്തും. കൊച്ചിന്‍ മന്‍സൂര്‍ അവതരിപ്പിക്കുന്ന ഒഎന്‍വി ഗാനസന്ധ്യയുമുണ്ട്.
സിപിഎം തൊടുപുഴ ഏരിയ സെക്രട്ടറി ടി.ആര്‍ സോമന്‍ ചെയര്‍മാനും ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എം മധു കണ്‍വീനറും പ്രസിഡന്റ് കെ കെ ഷിംനാസ് ട്രഷററുമായുള്ള ദിനാചരണകമ്മിറ്റിയാണ് ദിനാചരണം സംഘിടിപ്പിക്കുന്നത്.
സി.പി.എം തൊടുപുഴ ഏരിയ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ടി.എ നസീര്‍ 1989 ആഗസ്ത് 30 ന്റെ ഭാരത്ബന്ദിനാണ് വെട്ടേറ്റ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."