HOME
DETAILS
MAL
പീഡനത്തിനിരയായ കൗമാരക്കാരി യൂട്യൂബ് നോക്കി സ്വയം പ്രസവിച്ചു; 21 കാരനായ അയല്‍വാസി അറസ്റ്റില്‍
backup
October 27 2021 | 12:10 PM
മലപ്പുറം: അയല്‍വാസിയായ 21കാരന്റെ പീഡനത്തിനിരയായി ഗര്‍ഭിണിയായ 17കാരി യൂട്യൂബ് നോക്കി പ്രസവിച്ചു. ഈമാസം 20നാണ് സംഭവം. വീട്ടുകാര്‍ പോലും അറിയാതെയാണ് മുറിയില്‍ പ്രസവിച്ചത്.
പെണ്‍കുട്ടിയെയും കുഞ്ഞിനെയും മൂന്നു ദിവസത്തിനു ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസിയായ 21കാരന് അറസ്റ്റിലായിട്ടുണ്ട്.
ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട് വീടിനു മുകള്‍നിലയിലായിരുന്നു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. ഗര്‍ഭിണിയായിരിക്കെ പെണ്‍കുട്ടി രണ്ടുപ്രാവശ്യം മാതാവിന്റെ കൂടെ ആശുപത്രിയില്‍ പോയിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം മാതാവിനെ അറിയിക്കാതെയായിരുന്നു ഈ സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."