കൊടുംതണുപ്പില്‍ 9 മണിക്കൂര്‍ ജോലി, മാസത്തില്‍ രണ്ട് ദിവസം മാത്രം അവധി,എന്നിട്ടും കൊറിയയിലെ ഉള്ളികൃഷിയ്ക്കായ് മലയാളികളുടെ പ്രവാഹം
കൊറിയയിലെ ഉള്ളികൃഷിയില്‍ കണ്ണുനട്ടിരിക്കുകയാണ് മലയാളികള്‍. കേരളത്തിലെ കാര്‍ഷിക വൃത്തിയിലൊന്നും കൈ വെയ്ക്കാതെയാണ് അങ്ങകലെയുള്ള കൃഷിക്കായി മുന്നിട്ടിറങ്ങുന്നത്. കേരളത്തിലെ മണ്ണിലും ഉള്ളി കൃഷി വളരുമെന്നത് മലയാളികള്‍ക്ക് അറിയാഞ്ഞിട്ടാണോ അതോ കൊറിയയിലെ സൗകര്യങ്ങള്‍ തേടി ചേക്കേറാനാണോ?
കൊടും തണുപ്പത്ത് തുടര്‍ച്ചയായ് 9 മണിക്കൂര്‍ ജോലി, മാസത്തില്‍ രണ്ട് ദിവസം മാത്രം അവധി ഇതെല്ലാം അറിഞ്ഞിട്ടും ജോലിക്കായി തിടുക്കം കൂട്ടുകയാണ്. തൂമ്പ കൈകൊണ്ട് തൊടാത്തരവാണ് നാട്ടിലെ കൃഷിയിലൊന്നും വരുമാനം കണ്ടെത്താതെ അന്യനാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നത്.
100 പേര്‍ക്കായി നടത്തിയ റിക്രൂട്ട്‌മെന്റിന് സ്ത്രീകള്‍ ഉള്‍പ്പെടെ 700 പേരാണ് ആദ്യ ഘട്ടത്തില്‍ സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എറണാംകുളത്ത് നടത്തിയ സെമിനാറിലാണ് 700 പേര്‍ പങ്കെടുത്തത്.
ജോലി സംബന്ധമായ വിവരങ്ങളും കൊറിയയിലെ സാഹചര്യങ്ങളും വിശദീകരിക്കാനാണ് സെമിനാര്‍. രജിസ്റ്റര്‍ ചെയ്തവരെല്ലാം സെമിനാറില്‍ സംബന്ധിച്ചു.
എന്നാല്‍ നിബന്ധനകള്‍ അറിഞ്ഞതോടെ 30 ആളുകള്‍ സ്ഥലം വിട്ടു. എന്നാലും 670 ഓളം പേര്‍ യോഗ്യത നേടാനായി കാത്തിരിക്കുന്നുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും അടക്കം യോഗ്യതയുള്ളവരാണ് സെമിനാറില്‍ പങ്കെടുക്കാനായി എത്തിയത്.
ആദ്യഘട്ടത്തില്‍ നൂറു പേര്‍ക്കാണ് അവസരം നല്‍കുക. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുമെന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് അറിയിച്ചു
ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് കരാറടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. 1500 ഡോളര്‍ (ഏകദേശം ഒരു ലക്ഷം രൂപ) ശമ്പളമാണ് വാഗ്ദാനം.
സ്വന്തം നാട്ടില്‍ തണുപ്പുമില്ല ആഴ്ചയില്‍ അവധിയുമുണ്ടാകും ആഞ്ഞൊന്ന് ശ്രമിച്ചാല്‍ 1.12ലക്ഷത്തിലധികം ലഭിക്കുകയും ചെയ്യും. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ....
കേരളത്തിലെ ഏക്കര്‍ കണക്കിന് സ്ഥലം വെറുതെ കിടക്കുകയാണ് ഇന്നലെയെത്തിയതില്‍ പകുതി ആളുകളുണ്ടെില്‍ തന്നെ നമ്മുടെ നാട്ടില്‍ ഉള്ളികൃഷിയില്‍ നേട്ടം കൊയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."