താഹയുടെ ജാമ്യവിധി ചരിത്രമാണ്,ഇനി അവനെ കാണാനുള്ള കാത്തിരിപ്പാണ്'-അലന്‍ ഷുഹൈബ്
കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന്റെ ജാമ്യവിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് അലന്‍ ഷുഹൈബ്.
വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ഇത് 10 മാസമായി ഞാന്‍ ഉള്ള അവസ്ഥയില്‍ നിന്ന് ഒരു സമാധാനം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ഈ അടുത്ത കാലത്തൊന്നും ഇത്ര സന്തോഷിച്ചിട്ടില്ല. ആളുകളുടെയും ഭരണകൂടത്തിന്റെയും സമ്മിശ്രമായ ഒറ്റപെടുത്തലും കുത്തുവാക്കുകളും അതിജീവിച്ച കാലം. താഹയും ഞാനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം തിരിച്ചറിയാത്തവര്‍! ഈ വിധി ഇത്തരക്കാര്‍ക്കുള്ള മറുപടി തന്നെയാണ്. എല്ലാവരും മോചിതരാകുന്ന കാലം വരും''- അലന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കേസില്‍ അലന് അനുവദിച്ച ജാമ്യം ഇന്ന് സുപ്രിം കോടതി ശരിവെച്ചിരുന്നു. ജസ്റ്റിസുമാരായ അജയ് റസ്തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. 2019 നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
ഇന്‍സ്റ്റാഗ്രാം പോസ്റ്റ്
താഹയുടെ ഈ ജാമ്യ വിധി ഒരു ചരിത്രമാണ്. നീതിയാണ്! സന്തോഷമാണ്!. വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ഇത് 10 മാസമായി ഞാന്‍ ഉള്ള അവസ്ഥയില്‍ നിന്ന് ഒരു സമാധാനം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ഈ അടുത്ത കാലത്തൊന്നും ഇത്ര സന്തോഷിച്ചിട്ടില്ല. ആളുകളുടെയും ഭരണകൂടത്തിന്റെയും സമ്മിശ്രമായ ഒറ്റപെടുത്തലും കുത്തുവാക്കുകളും അതിജീവിച്ച കാലം. താഹയും ഞാനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം തിരിച്ചറിയാത്തവര്‍! ഈ വിധി ഇത്തരക്കാര്‍ക്കുള്ള മറുപടി തന്നെയാണ്. എന്നാല്‍ ഭരണകൂട വേട്ട ഒരിക്കലും അവസാനിച്ചിട്ടില്ല. കേസ് നിലവില്‍ ഉണ്ട്. പരിമിതികള്‍ ഉണ്ട്. ഇനി താഹ ഇറങ്ങുവാനും അവനെ കാണാനും ഉള്ള കാത്തിരിപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."