വിദ്യാര്‍ഥികള്‍ മൂല്യബോധമുള്ളവരാകണം: കെ.സി വേണുഗോപാല്‍
ആലപ്പുഴ: വിദ്യാഭ്യാസത്തിന്റെ ഓരോ പടവുകള്‍ കയറുമ്പോഴും മൂല്യബോധമുള്ളവരാകാന്‍ ശ്രമിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി. പറഞ്ഞു. പി.എ. ഹാരീസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച മികവ്-2016 അവാര്‍ഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തോട് കൂടുതല്‍ ഉത്തരവാദിത്വവും സഹജീവികളോട് കാരുണ്യവും പുതുതലമുറയ്ക്കുണ്ടാവണം.
ജെ.ഡി.യു ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് പി.എ. ഹാരീസ് അനുസ്മരണവും സ്മരണിക പ്രകാശനവും നിര്‍വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് രാജു അപ്‌സര ഉപഹാര സമര്‍പ്പണംനടത്തി. പി.എ. ഹാരീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നസീര്‍ പുന്നയ്ക്കല്‍ അധ്യക്ഷതവഹിച്ചു.
ജനറല്‍ കണ്‍വീനര്‍ അജ്മല്‍, പ്രൊഫ. നാരായണന്‍കുട്ടി, ജി. ശശിധരപ്പണിക്കര്‍, ശംഷാദ് റഹീം, ഗിരീഷ്,എം.കെ. നവാസ്, പുഷ്പ ബാബുരാജ്, സുഭാഷ് ബാബു, എം.കെ. ജമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."