വധശ്രമക്കേസ്: നോ ഹലാല്‍ ഹോട്ടലുടമ തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍
തിരുവനന്തപുരം: നോണ്‍ ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വര്‍ഗീയ പ്രചാരണം നടത്തുകയും, യുവാക്കളെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഹോട്ടലുടമ തുഷാരയും ഭര്‍ത്താവ് അജിത്തും അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചയോടെയാണ് തുഷാരയും ഭര്‍ത്താവ് അജിത്തും ഒപ്പമുള്ളവരും അറസ്റ്റിലായത്.
കൊച്ചി കാക്കനാട്ടെ ഡെയിന്‍ റെസ്റ്റൊ കഫേ ഉടമകളായ ബിനോജ്, നകുല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഈ സംഭവം മറച്ചു വച്ച് കൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിച്ച് വര്‍ഗീയ പ്രചാരണം നടത്തിയതിന് മറ്റൊരു കേസും പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിനും തങ്ങളുടെ ഹോട്ടലില്‍ പന്നിയിറച്ചി വിളമ്പിയതിലും പ്രകോപിതരായ ഒരു വിഭാഗമാളുകള്‍ തങ്ങളെ ആക്രമിച്ചെന്നും ഇപ്പോള്‍ പരുക്കേറ്റ് ആശുപത്രിയിലാണെന്നും പറഞ്ഞ് തുഷാര അജിത്ത് ഫേസ്ബുക്ക് ലൈവ് വീഡിയോ ഇട്ടിരുന്നു.സംഭവത്തില്‍ സംഘപരിവാര്‍ - വിഎച്ച്പി നേതാക്കള്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.
കൊച്ചി കാക്കനാട്ടെ ഡെയിന്‍ റെസ്റ്റോ കഫേ എന്ന കെട്ടിട്ടം സ്വന്തമാക്കാന്‍ തുഷാരയും സംഘവും നടത്തിയ നീക്കങ്ങളാണ് അക്രമങ്ങളിലേക്ക് വഴി തെളിയിച്ചതെന്നാണ് കേസ് അന്വേഷിക്കുന്ന ഇന്‍ഫോ പാര്‍ക്ക് പൊലീസ് പറയുന്നത്. കെട്ടിട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കഫേ പൂട്ടിക്കാനായി തുഷാരയുടെ ഭര്‍ത്താവും സംഘവും ഇവിടെയെത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ക്യാഷ് കൗണ്ടര്‍ തല്ലിതകര്‍ക്കുകയും പല വസ്തുക്കളും കടത്തി കൊണ്ടു പോകുകയും ചെയ്തു.
ഇതു തടയാന്‍ ശ്രമിച്ച കഫേ ഉടമകളായ ബിനോജ്, നകുല്‍ എന്നിവരെ അജിത്തിന്റെ കൂട്ടാളി അപ്പു വെട്ടിപരുക്കേല്‍പ്പിച്ചു. ഗുരുതരമായ പരുക്കേറ്റ ചെറുപ്പക്കാര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. ഇതിലൊരാളെ ശസ്ത്രക്രിയക്കും വിധേയനാക്കി. പരുക്കേറ്റ യുവാക്കളുടെ പരാതിയില്‍ തുഷാരയ്ക്കും സംഘത്തിനുമെതിരെ കേസെടുക്കുകയുമായിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയ തുഷാരയേയും അജിത്തിനേയും സഹായി അപ്പുവിനേയും കോട്ടയത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ രണ്ട് കേസുകള്‍ ചുമത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."