HOME
DETAILS
MAL
അമ്മയറിയാതെ കുട്ടിയെ ദത്ത് നല്കിയ സംഭവം; ഹേബിയസ് കോര്‍പ്പസ് ഹരജി അനുപമ പിന്‍വലിച്ചു
backup
November 02 2021 | 15:11 PM
തിരുവനന്തപുരം: കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പൈട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അനുപമയുടെ ഹരജി പിന്‍വലിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് പിന്‍വലിച്ചത്. കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ കോടതിയെ സമീപിച്ചത്. എന്നാല്‍ കുടുംബകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഹരജി ഫയലില്‍ സ്വീകരിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഹരജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്ന് കോടതി അറിയിച്ച സാഹചര്യത്തിലാണ് അനുപമ ഹേബിയസ് കോര്‍പ്പസ് പിന്‍വലിച്ചത്.
കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് നിലവില്‍ പറയാനാകില്ലെന്നും കോടതി പറഞ്ഞു. കേസ് നാളത്തേക്ക് ഹൈക്കോടതി മാറ്റുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹരജി പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."