'വാക്കാല്‍ പോലും പരാതി അറിയിച്ചിട്ടില്ല,ഉന്നയിക്കുന്നത് വ്യാജ ആരോപണം':ഗവേഷകയുടെ ലൈംഗികാതിക്രമ ആരോപണം നിഷേധിച്ച് വി.സി
തിരുവനന്തപുരം: അധ്യാപകനില്‍ നിന്നും ഗവേഷക വിദ്യാര്‍ഥിയില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന ഗവേഷക വിദ്യാര്‍ഥിനിയുടെ ആരോപണങ്ങള്‍ തള്ളി സര്‍വകലാശാല വി.സി സാബു തോമസ്.
വാക്കാല്‍ പോലും പരാതി പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ മാത്രമാണ് ഇക്കാര്യം പറഞ്ഞത്. പരാതി നല്കിയാല് അന്വേഷിക്കുമെന്നും പ്രശ്നം പരിഹരിക്കാന്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും വി.സി പറഞ്ഞു.
വ്യാജമായ ആരോപണമാണ് വിദ്യാര്‍ഥിനി ഉന്നയിക്കുന്നതെന്നാണ് വിസിയുടെ പ്രതികരണം. വാക്കാല്‍ പോലും പരാതി ഉന്നയിച്ചിട്ടില്ല. ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അവരെ പൂര്‍ണമായി പിന്തുണക്കും. വിദ്യാര്‍ത്ഥി ലബോറട്ടറിയില്‍ തിരിച്ചുവന്ന് പഠനം പൂര്‍ത്തികരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ടിഎല്ലാ സൗകര്യവും നല്കാന് തയ്യാറാണെന്നും വിസി അറിയിച്ചു.
തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന് അന്ന് ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി സി സാബു തോമസിനെ അറിയിച്ചിരുന്നുവെന്നും വിദ്യാര്‍ഥിനി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് അവരെ തള്ളി വി സി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."