കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. 18 വയസും അതിന് മുകളിലുള്ളവര്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ശുപാര്‍ശ ചെയ്തു. ഇതോടെ കൊവാക്‌സീന്‍ എടുത്തവരുടെ വിദേശയാത്ര പ്രശ്‌നത്തിന് പരിഹാരമാകും.ഭാരത് ബയോടെക് നിർമിച്ച വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം രാജ്യത്ത് കുട്ടികളിലെ വാക്‌സിനേഷന്‍ വൈകുമെന്നാണ് സൂചന. കൊവാക്‌സീന്‍ രണ്ടു വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്നതില്‍ കേന്ദ്രം കൂടുതല്‍ വിദഗ്ധരുടെ നിലപാട് തേടി. ആദ്യ ഘട്ടത്തില്‍ പതിനാറിനു മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കാനാണ് ആലോചന. രണ്ട് വയസിന് മുകളിലുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനായി കൊവാക്‌സീന് അനുമതി നല്‍കാമെന്ന് ഡിസിജിഐയുടെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു.ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.
https://twitter.com/PTI_News/status/1455863784690438156
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."