ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി മുന്‍ ദേശീയ താരം രാഹുല്‍ ദ്രാവിഡ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി മുന്‍ ദേശീയ താരം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദ്രാവിഡ് തന്നെയാവും ഇന്ത്യയുടെ അടുത്ത പരിശീലകനെന്ന മട്ടില്‍ നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ ബിസിസിഐ നടത്തിയിരിക്കുന്നത്.
ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലന്‍ഡ് പര്യടനം മുതല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കും. ടി-20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ഈ പരമ്പര മുതല്‍ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകനായി തുടരും.
നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."