HOME
DETAILS
MAL
പശ്ചിമ ബംഗാള്‍ മന്ത്രി സുബത്ര മുഖര്‍ജി അന്തരിച്ചു
backup
November 05 2021 | 05:11 AM
കൊല്‍ക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവും ബംഗാള്‍ മന്ത്രിയുമായ സുബ്രത മുഖര്‍ജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിലായിരുന്നു അന്ത്യം.
നേരത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ സുബ്രത മുഖര്‍ജിയെ ഒക്ടോബര്‍ 25നു ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മമത ബാനര്‍ജി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. മരണവിവരമറിഞ്ഞ് മമത ബാനര്‍ജി ആശുപത്രിയില്‍ എത്തിയിരുന്നു. മുഖര്‍ജിയുടെ വേര്‍പാട് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് മമത പറഞ്ഞു. തികഞ്ഞ ആത്മാര്‍ഥതയുള്ള പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. തനിക്കു വ്യക്തിപരമായ നഷ്ടമാണിതെന്നും മമത പറഞ്ഞു. ഭൗതികശരീരം വെള്ളിയാഴ്ച പൊതുദര്‍ശനത്തിനു വയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."