ചെന്നൈയില്‍ ശക്തമായ മഴ തുടരുന്നു;രണ്ട് ദിവസം സ്‌കൂളുകള്‍ക്ക് അവധി
ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെന്നൈയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത മുന്നറിയിപ്പുണ്ട്.ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് എന്നീ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
വെള്ളം കയറിയ മേഖലകള്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ചെമ്പാക്കം ജലസംഭരണി തുറന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ 2000ഘനയടിയോളം വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. വെള്ളക്കെട്ടിനെ തുടര്‍ന്ന് വിവിധ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങി. പല സര്‍വീസുകളുടെയും സമയക്രമവും മാറ്റി. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതേസമയം,സ്റ്റാലിന്‍ സര്‍ക്കാര്‍ ഇനിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."