നടപടികളില്‍ ഒരു വിഷമവുമില്ല; പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരും: ജി സുധാകരന്‍
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ചയുടെ പേരില്‍ സി.പി.എം പരസ്യമായി ശാസിച്ചതില്‍ ഒരു വിഷമവുമില്ലെന്ന് സംസ്ഥാന കമ്മറ്റി അംഗം ജി. സുധാകരന്‍. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുമെന്നും കുറേക്കൂടി ശക്തമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് പാര്‍ട്ടി സമ്മേളന കാലമാണ്. കുറേക്കൂടി ശക്തമായ സാന്നിധ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും ആവശ്യപ്പെട്ടു. അന്വേഷണ കമ്മീഷന്‍ കാര്യങ്ങള്‍ അടഞ്ഞ അധ്യായമായതിനാല്‍ അതേപ്പറ്റി പറയുന്നില്ല. ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിയില്‍ കാര്യമായ സംഘടനാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.
ആലപ്പുഴയിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യമാണ് സംസാരിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ പൊതുവെ മനസ്സിലുള്ളത് തുറന്നുപറയാറുണ്ട്. അറിവില്ലാത്തവരും തെറ്റായി ചിന്തിക്കുന്നവരും അഴിമതിക്കാരും എല്ലാമുള്ള സമൂഹമാണിത്. അതിന്റെ തുടര്‍ച്ചകള്‍ പലസ്ഥലത്തും കാണും. അത്തരക്കാരെ ഗൗനിക്കേണ്ടതില്ല. പാര്‍ട്ടി കൂടെയുള്ളതിനാല്‍ ഒറ്റപ്പെടുന്നതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."