രാജ്യസഭ: ഇടത് സ്ഥാനാർഥി ജോസ് കെ. മാണി തന്നെ
തിരുവനന്തപുരം
രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി ജോസ് കെ. മാണി തന്നെ. സീറ്റ് കേരളാ കോൺഗ്രസിന് (എം) നൽകാൻ ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഇന്ന് ചേരുന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി യോഗം സ്ഥാനാർഥിയായി ജോസിൻറെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നലെ വൈകീട്ട് ചേർന്ന ഇടതുമുന്നണി യോഗമാണ് കേരള കോൺഗ്രസ് (എം) മുന്നണിയിലേക്ക് വന്നതുവഴി ലഭിച്ച സീറ്റ് അവർക്കുതന്നെ നൽകാൻ തീരുമാനിച്ചത്. യോഗത്തിൽ സീറ്റിന്റെ പേരിൽ കാര്യമായ ചർച്ച നടന്നില്ല.
നേരത്തെ യു.ഡി.എഫിന്റെ രാജ്യസഭാംഗമായിരുന്ന ജോസ് പിന്നീട് ഇടതുപക്ഷത്തേക്ക് ചേക്കേറിയതിനു പിന്നാലെ രാജ്യസഭാംഗത്വം രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
രാജ്യസഭാംഗത്വം ഉപേക്ഷിച്ച ജോസ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും മാണി സി. കാപ്പനോട് പരാജയപ്പെടുകയായിരുന്നു.
ഈ മാസം 29ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക 16ന് മുമ്പ് സമർപ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."