HOME
DETAILS
MAL
കേന്ദ്രത്തിനെതിരേ ഇടതുമുന്നണി സമരത്തിന്
backup
November 10 2021 | 02:11 AM
തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരേ ഇടതുമുന്നണി സമരത്തിന്. കേരളം മുന്നോട്ടുവച്ച വികസന പദ്ധതികൾക്കെതിരായ നിലപാട് സ്വീകരിക്കുന്ന കേന്ദ്രനയം തുറന്നുകാണിക്കാൻ പ്രചാരണം നടത്താനും ഇടതുമുന്നണി യോഗം തീരുമാനിച്ചു.
സിൽവർലൈൻ പദ്ധതിക്കെതിരായും ശബരിമല വിമാനത്താവളത്തിനെതിരായും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനം കേരളത്തിന്റെ വൻ വികസന പദ്ധതികൾ തകർക്കാനുള്ള ഉദ്ദേശ്യത്തോടു കൂടിയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഇത്തരം നിലപാടുകൾക്കെതിരേ ബഹുജനങ്ങളെ അണിനിരത്തി ഈ മാസം 30ന് വൈകീട്ട് അഞ്ചു മുതൽ ഏഴു വരെ ജില്ലാ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളും എൽ.ഡി.എഫ് നേതാക്കളും പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ധർണ നടത്തും. തിരുവനന്തപുരത്ത് നടക്കുന്ന ധർണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."