സുകുമാരക്കുറുപ്പ് കോട്ടയത്തുണ്ടെന്ന് വാർത്ത: ക്രൈംബ്രാഞ്ച് പരിശോധന നടത്തി
ആർപ്പൂക്കര (കോട്ടയം)
കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പ് കോട്ടയം നവജീവൻ ട്രസ്റ്റിൽ ഉണ്ടെന്ന ഓൺലൈൻ വാർത്തയെ തുടർന്ന് ക്രൈം ബ്രാഞ്ച് പരിശോധന നടത്തി.
മൂന്ന് ദിവസം മുമ്പാണ് ആലപ്പുഴ ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്ടയം ക്രൈം ബ്രാഞ്ചിന്റെ സഹായത്തോടെ ഇവിടെ പരിശോധന നടത്തിയത്. ഇവിടെയുള്ള ജോബ് എന്നയാളിന് കുറുപ്പുമായി ചില രൂപ സാദൃശ്യങ്ങൾ മാത്രമാണുള്ളതെന്ന് പൊലിസ് സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിൽ തന്നെ ആൾ കുറുപ്പല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കുറുപ്പിന്റെ ഉയരം 172 സെൻ്റിമീറ്ററും ജോബിൻ്റെ ഉയരം 162 സെൻ്റിമീറ്ററുമാണ് . ജോബ് പറഞ്ഞ അടൂർ പന്നിവിഴയിലെ വിലാസത്തിലും ഇവർ അന്വേഷണം നടത്തിയിരുന്നു.
2017 ഒക്ടോബർ 19 ന് പുതുപ്പള്ളി സ്വദേശി അജീഷ് കെ. മണിയാണ് ജോബിനെ നവജീവനിൽ എത്തിച്ചതെന്ന് ട്രസ്റ്റി പി. യു തോമസ് പറഞ്ഞു. അജീഷ് നഴ്സ് ആയിരുന്ന ലഖ്നൊ കിങ് ജോർജ് ആശുപത്രിയിൽ വച്ചാണ് ഇവർ തമ്മിൽ പരിചയപ്പെട്ടത്. അടൂർ സ്വദേശിയാണെന്നും 35 കൊല്ലമായി കുടുംബവുമായി അകൽച്ചയിൽ ആണെന്നും ഫയർ ഫോഴ്സിൽ ആയിരുന്നു ജോലിയെന്നും തുടങ്ങിയ വിവരങ്ങൾ ജോബ് അജീഷിനോട് പറഞ്ഞിരുന്നു. തുടർന്ന് അജീഷ് നാട്ടിൽ തിരിച്ചെത്തിയ സമയം കിങ് ജോർജ് ആശുപത്രി ന്യൂറോ സർജറി മേധാവിയുടെ ഫോൺ കോൾ ആണ് അജീഷിനും ജോബ് കുറുപ്പാണോ എന്ന സംശയം ഉണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."