കോഴി ഇറച്ചിക്കു വില സ്ഥിരത ഉറപ്പുവരുത്തണമെന്ന്
കൊല്ലം: കോഴി ഇറച്ചിക്കു വില സ്ഥിരത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു കുന്നത്തൂര്‍ പൗള്‍ട്രി ഫാം അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ലോണുകളും മറ്റും തരപ്പെടുത്തി കോഴി വളര്‍ത്തല്‍ ആരംഭിച്ച ചെറുകിട കോഴി കര്‍ഷകര്‍ ത്രിശങ്കു സ്വര്‍ഗത്തിലാണ്. കര്‍ഷകര്‍ക്ക് ഗുണം കിട്ടേണ്ട അവസരങ്ങളില്‍ കോഴിക്കുഞ്ഞിനും തീറ്റയ്ക്കും കൃത്രിമക്ഷാമം വരുത്തി വില വര്‍ധിപ്പിക്കുകയും വിളവെടുപ്പു സമയത്തു കുത്തക മുതലാളിമാരും ഇടനിലക്കാരും കൂടി ചേര്‍ന്നു അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ വില താഴ്ത്തി വിപണനം ചെയ്തു ചെറുകിട കര്‍ഷകരെ ഈ രംഗത്തുനിന്നും തുടച്ചു നീക്കുകയാണെന്നു അവര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നു കുന്നത്തൂര്‍ ബ്രോയിലര്‍ ഫാര്‍മേഴ്‌സ്
അസോസിയേഷന്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് ബാബു, മാമ്പള്ളില്‍ റെജി, സിദ്ധിക്ക്, അരവിന്ദാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."