HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം: ആക്രമിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്
backup
November 13 2021 | 12:11 PM
കോഴിക്കോട്: കോണ്‍ഗ്രസ് എ ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
സംഭവം പാര്‍ട്ടി അന്വേഷിക്കാന്‍ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി, കോഴിക്കോട് നടന്നത് സമാന്തരയോഗമല്ലെന്നും വി.ഡി. സതീശന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. സമാന്തര യോഗമല്ല നടന്നത്, ഡിസിസിയുടെ അനുമതിയോടെയാണ് യോഗം നടന്നത്.
ഇന്ന് രാവിലെയാണ് സ്വകാര്യ ഹോട്ടലില്‍ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതോടെയാണ് നേതാക്കള്‍ കയ്യേറ്റവും മര്‍ദ്ദനവും ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."