ഡല്‍ഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പട്ട ഹരജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിദ്യാര്‍ഥിയായ ആദിത്യ ദുബെ നല്‍കിയ ഹരജിയാണ് പരിഗണിക്കുന്നത്.
ചിഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക. വായു മലിനീകരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് പഠനം ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്.
അതേസമയം, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് സുപ്രിം കോടതിയെ അറിയിക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി. ശനിയാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മലിനീകരണ പ്രതിസന്ധിയെ നേരിടാന്‍ വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വര്‍ക്ക് ഫ്രം ഹോം അനുവദിക്കുക. എന്നിവയുള്‍പ്പെടെ വിവിധ അടിയന്തിര നടപടികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇതെല്ലാം അദ്ദേഹം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കുന്നതിനായി അടിയന്തര നടപടി വേണമെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. നഗരത്തില്‍ പുകമഞ്ഞ് രൂകഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. ഒക്ടോബര്‍ 24 മുതല്‍ ഈ മാസം 8 വരെയുള്ള വാഹന പുകയാണ് അതിരൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍സ് എന്‍വയോണ്‍മെന്റ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."