HOME
DETAILS
MAL
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ അക്രമിച്ച ഭീകരരെ വധിച്ചു
backup
August 28 2016 | 21:08 PM
ലാഹോര്‍: 2009ല്‍ പാകിസ്താനില്‍ വച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ ആക്രമണം നടത്തിയ നാല് ഭീകരരെ പാക് തീവ്രവാദവിരുദ്ധ സേന വധിച്ചു. ശനിയാഴ്ച രാത്രി പഞ്ചാബ് പ്രവിശ്യയിലാണ് എട്ടോളം ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. സുബൈര്‍, അബ്ദുല്‍ വഹാബ്, അദ്നാന് അര്‍ഷാദ്, അതീഖര്‍ റഹ്മാന് എന്നിവരാണ് കൊല്ലപ്പെട്ടത്. 2009ലെ ഈ ആക്രമണത്തിനു ശേഷം പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കാന്‍ മറ്റു ടീമുകള്‍ വിസ്സമതിച്ചിരുന്നു.പിന്നീട് സിംബാബ്വേ ടീം പാക് മണ്ണില്‍ പര്യടനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."