'ജനനായകന്‍' ; കമ്പനികള്‍ വിലകൂട്ടി പിന്നാലെ കുറഞ്ഞ വിലക്ക് സിമന്റ് പുറത്തിറക്കി സ്റ്റാലിന്‍
ചെന്നൈ: തീരുമാനങ്ങള്‍ കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വീണ്ടും വീണ്ടും ജനഹൃദയങ്ങളില്‍ ഇടംനേടി തമിഴ്‌നാട് മുഖ്യമന്ത്രി. അധികാരത്തിലേറിയ ശേഷം തന്റെ വാഗ്ദാനങ്ങളോടരോന്നായി നടപ്പാക്കിയാണ് സ്റ്റാലിന്‍ താനൊരു നായകനാണെന്ന് രാജ്യത്തിന് കമാണിച്ചു കൊടുക്കുന്നത്. ഇപ്പോഴിതാ കുറഞ്ഞ വിലയില്‍ സിമന്റ് പുറത്തിറക്കിയിരിക്കുന്നു സ്റ്റാലിന്‍ സര്‍ക്കാര്‍. ഉപ്പതൊട്ടു കര്‍പ്പൂരം വരെ ദിനം പ്രതി വിലവര്‍ധിക്കുന്ന ഇക്കാലത്ത്, വീട് എന്ന വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ തെല്ലൊന്നുമല്ല മുഖ്യമന്ത്രിയുടെ ഈ നീക്കം സാധാരണക്കാന് സഹായകമാവുന്നത്.
തമിഴ്‌നാട് സിമന്റ്‌സ് കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന സിമന്റ് ബ്രാന്‍ഡിന് 'വലിമൈ' എന്നാണ് പേര്. മറ്റു സിമന്റുകളെക്കാള്‍ കുറഞ്ഞ വിലയില്‍ 'വലിമൈ' ജനങ്ങളിലേക്കെത്തും. വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയര്‍ ചാക്കിന് 365 രൂപയുമാണ് നിരക്ക്. നിലവില്‍ വിപണിയില്‍ സ്വകാര്യ കമ്പനികളുടെ സിമന്റിന് 500 രൂപയ്ക്ക് അടുത്ത് വിലയുള്ളപ്പോഴാണ് 'വലിമൈ' കരുത്താകുന്നത്.
തമിഴ്‌നാട് സര്‍ക്കാരിന്റെ 'അരസു' സിമന്റ് നിലവില്‍ മാസം തോറും 30,000 ടണ്‍ നിര്‍മിച്ച് വിറ്റഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കുന്ന രണ്ടാമത്തെ സിമന്റ് ബ്രാന്‍ഡാണ് 'വലിമൈ'. തമിഴ്‌നാട് സിമന്റ്‌സ് കോര്‍പ്പറേഷന് തെങ്കാശി ജില്ലയിലെ അരിയല്ലൂരിലും ആലങ്ങുളത്തും 17 ലക്ഷം മെട്രിക് ടണ്‍ സിമന്റ് ഉല്‍പാദിപ്പിക്കാന്‍ ശേഷയുള്ള മൂന്ന് പ്ലാന്റുകളാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."