ആളിയാര്‍ അണക്കെട്ട് തുറക്കുന്നതിന് മുമ്പ് തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കിയിരുന്നു- മന്ത്രി റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: ആളിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ തമിഴ്‌നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വിവരം കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ഇപ്പോള്‍ ജലനിരപ്പെന്നും മന്ത്രി പറഞ്ഞു.
നേരത്തെ ഡാം തുറക്കുന്നത് സംബന്ധിച്ച് കേരള ജലവിഭവ വകുപ്പിനേയും പൊലീസിനേയും അറിയിച്ചെന്ന് തമിഴ്‌നാട് അധികൃതര്‍ പറഞ്ഞിരുന്നു. സെക്കന്‍ഡില്‍ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നുവെന്നും മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്‌നാട് വിശദീകരിച്ചു.
എന്നാല്‍ പാലക്കാട്ടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്കുണ്ടായി. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരപ്പുഴയിലേക്കും അധിക വെള്ളമെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."