'പാര്‍ലമെന്റില്‍ പാസാക്കിയ നിയമം അവിടെ വെച്ച് തന്നെ പിന്‍വലിക്കൂ..പ്രസിഡന്റ് ഒപ്പിട്ട ഔദ്യോഗിക തീരുമാനം വരട്ടെ' മോദിയുടെ വാക്കുകള്‍ വിശ്വാസമില്ലെന്ന് കര്‍ഷകര്‍
ന്യൂഡല്‍ഹി: മോദിയുടെ വാക്കുകളെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് കര്‍ഷകര്‍. പാര്‍ലമെന്റില്‍ പാസാക്കിയ നിയമം അവിടെ വെച്ച് തന്നെ പിന്‍വലിക്കണമെന്നും പ്രസിഡന്റ് ഒപ്പിട്ട ഔദ്യോഗിക തീരുമാനം വരട്ടെയെന്നും അവര്‍ പ്രതികരിച്ചു. മാത്രമല്ല തങ്ങള്‍ മുന്നോട്ടു വെച്ച മറ്റു ആവശ്യങ്ങളിലൊന്നും തീരുമാനം പറഞ്ഞിട്ടില്ല. മിനിമം താങ്ങുവിലയില്‍ തീരുമാനം പറഞ്ഞിട്ടില്ല. ഇലക്ട്രിസിറ്റി അമെന്റ്മെന്റ് ബില്ലിലും തീരുമാനം പറഞ്ഞിട്ടില്ല- അവര്‍ പറയുന്നു.
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നുവെന്നും പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു.
നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഒരാള്‍ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്നുായിരുന്നു പ്രധാനമന്ത്രിയുടെ ന്യായീകരണം. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് എല്ലാം ചെയ്തത്. കര്‍ഷകരോട് ക്ഷമ ചോദിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."