സിറിയയില്‍ തുര്‍ക്കി ആക്രമണത്തില്‍ 40 മരണം
അങ്കാറ: സിറിയയില്‍ കരയാക്രമണം നടത്തുന്ന തുര്‍ക്കി ഐ.എസിനൊപ്പം കുര്‍ദുകളെയും ലക്ഷ്യംവയ്ക്കുന്നു. ആക്രമണം തുടങ്ങി അഞ്ചുദിവസം പിന്നിട്ടപ്പോള്‍ 25 തീവ്രവാദികള്‍ ഉള്‍പ്പെടെ 40 പേര് കൊല്ലപ്പെട്ടു.
എന്നാല്‍, 15 സിവിലിയന്മാര് കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. അല്‍ അമര്നയിലാണ് സിവിലിയന്മാര് കൊല്ലപ്പെട്ടത്. ജരാബുലസിനു പുറത്ത് ജബ് അല്‍ കൗസയില് 20 പേര് കൊല്ലപ്പെട്ടിട്ടുണ്ട്.അല്‍ അമര്‍ന ഗ്രാമം കുര്‍ദുകളില്‍ നിന്ന് തുര്‍ക്കി നേതൃത്വം നല്കുന്ന വിമതസൈന്യം തിരിച്ചുപിടിച്ചു. അതിര്‍ത്തി നഗരമായ ജരാബുലസില് നിന്ന് 14 കി.മീ തെക്കാണ് ജബ് അല്‍ കൗസ. ഐ.എസ് നിയന്ത്രണത്തിലായിരുന്ന ജരാബുലസ് ആദ്യദിവസം തന്നെ വിമതസേന പിടിച്ചെടുത്തിരുന്നു. കുര്‍ദ് വിഭാഗത്തിന്റെ സംരക്ഷണ സേനയാണ് വൈ.പി.ജി എന്നറിയപ്പെടുന്ന കുര്‍ദ് സേന. സിറിയന്‍ കുര്‍ദിഷ് പി.വൈ.ഡി എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പോഷക വിഭാഗമാണ് വൈ.പി.ജി. എന്നാല്‍ കുര്‍ദ് സേനയെ തുര്‍ക്കി ഭീകരവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."