രാജ്യറാണിയില് ഒരു സ്ലീപ്പര്‍ കോച്ച് കൂടി
നിലമ്പൂര്‍: ഓണസമ്മാനമായി നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി ലിങ്ക് എക്സ്പ്രസില്‍ ഒരു സ്ലീപ്പര്‍ കോച്ചുകൂടി ദക്ഷിണ റെയില്‍വെ അനുവദിച്ചു. സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ 17വരെയാണ് അധിക സ്ലീപ്പര്‍ കോച്ച് രാജ്യറാണിയില് ഉണ്ടാവുക. ഓണാഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്കു പരിഗണിച്ചാണ് അധിക കോച്ച് അനുവദിച്ചത്. പി.വി അബ്ദുല്‍ വഹാബ് എംപി, റെയില്‍വെ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവരുടെ അപേക്ഷ കൂടി പരിഗണിച്ചാണ് അധിക കോച്ച് അനുവദിച്ചത്.
സതേണ്‍ റെയില്‍വെ ചെന്നൈ സോണല്‍ ഓഫിസില്‍ നിന്നും കഴിഞ്ഞ ദിവസം ഉത്തരവ് പാലക്കാട് ഡിവിഷണല്‍ ഓഫിസിലെത്തി.
പാലക്കാട് ഡിവിഷണല്‍ ഓഫിസില്‍ സതേണ്‍ റെയില്‍വെ ജനറല്‍ മാനേജറുടെ സാന്നിധ്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് അധിക സ്ലീപ്പറിന് അനുമതി നല്‍കിയത്.
രാജ്യറാണി സ്വതന്ത്ര ട്രെയിന്‍ ആക്കിമാറ്റണമെന്നു ഡല്‍ഹിയിലെ യെില്വെ ആസ്ഥാനത്തെത്തി അബ്ദുല്‍ വഹാബ് എംപി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
റെയില്‍വെ ബോഡിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിലമ്പൂരില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. രാജ്യറാണി സ്വതന്ത്ര ട്രെയിനാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."