ബാങ്ക് ലയനവിരുദ്ധ പ്രക്ഷോഭം ശക്തമാക്കും: എസ്.ബി.ടി.ഇ.യു
മലപ്പുറം: എസ്.ബി.ടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നത് കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന് എസ്.ബി.ടി എംപ്ലോയീസ് യൂനിയന്‍ ദേശീയ ജനറല്‍ കൗണ്‍സില്‍ ആരോപിച്ചു.
ശാഖകള്‍ അടച്ചുപൂട്ടാനും സാധാരണക്കാര്‍ക്ക് ബാങ്കിങ് സേവനലഭ്യത ഇല്ലാതാക്കാനും ഇതു കാരണമാകും. സംസ്ഥാന താല്‍പ്പര്യം പരിഗണിച്ച് ലയന തീരുമാനം പിന്‍വലിക്കണമെന്നും എസ്.ബി.ടി എംപ്ലോയീസ് യൂനിയന്‍ ദേശീയ ജനറല്‍ കൗണ്‍സില്‍ പ്രമേയം മുഖേന ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ജീവനക്കാരോടൊപ്പം ബാങ്കിടപാടുകാരെയും ബഹുജനങ്ങളെയും അണിനിരത്തി പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനും സമ്മേളനം തീരുമാനിച്ചു. പ്രതിനിധി സമ്മേളനത്തില്‍ എ.ഐ.ബി.എ.ഇ ദേശീയ ജോ. സെക്രട്ടറി പി.പി വര്‍ഗ്ഗീസ്, എ.ഐ.ബി.ഇ.എ സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന് പിള്ള, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ മല്ലിക, എസ്.ബി.ടി.ഇ.യു സെക്രട്ടറി കെ ചന്ദ്രശേഖരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."