തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ് ഇന്ന്; കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ട് മമ്പറം ദിവാകരന്‍
കണ്ണൂര്‍: തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കാല്‍ നൂറ്റാണ്ടായി മമ്പറം ദിവാകരന്റെ കയ്യിലുള്ള ആശുപത്രിയുടെ ഭരണം ഇത്തവണ കൈവിടുമോ എന്നാണ് ഈ തെരേെഞ്ഞടുപ്പിന്റെ പ്രത്യേകത.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ ശാലയാണിത്. മുപ്പത് കൊല്ലമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരന്‍ മുന്‍കൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്.
അയ്യായിരത്തി ഇരുന്നൂറ് വോട്ടര്‍മാരുള്ള സംഘത്തില്‍ ഡയറക്ടര്‍മാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിക്കുന്നത്. ഗുണ്ടകളെയിറക്കി കെ സുധാകരന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടര്‍ന്ന് കര്‍ശന പൊല്ിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ആശിപത്രിയില്‍ കെ.പി.സി.സിക്ക് അവകാശമില്ലെന്ന് ദിവാകരന്‍ ചൂണ്ടിക്കാട്ടുന്നു. സുധാകരന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഗുണ്ടകളെ ഇറക്കി പിടിക്കാന്‍ നീക്കമെന്നും ദിവാകരന്‍ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പില്‍ സുധാകരന്റെ രാഷ്ട്രീയ പരാജയമുണ്ടാകുമെന്നും ദിവാകരന്‍ തുറന്നടിച്ചു.എ.ഐ.സിസി കമ്മിറ്റി ഉണ്ടാക്കിയാല്‍ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളില്‍ രാവിലെ പത്തുമണിമുതല്‍ വൈകിട്ട് നാലുവരെ വോട്ടിംഗ് നടക്കുക. ഇരുന്നൂറോളം വോട്ടര്‍മാരുള്ള സി.പി.എം ഇതുവരെ ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടിക്ക് പുറത്താണെങ്കിലും ആശുപത്രി തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറാം എന്ന ആത്മവിശ്വാസത്തിലാണ് മമ്പറം. ദിവാകരന്‍ കഴിഞ്ഞ 25 കൊല്ലമായി ഭരിക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ കടിഞ്ഞാണ്‍ പിടിക്കാന്‍ കെ സുധാകരന്‍ നടത്തുന്ന നീക്കം എളുപ്പം വിജയിക്കാനിടയില്ല.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് മമ്പറം ദിവാകരനെ നേരത്തെ കെ സുധാകരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന തര്‍ക്കമാണ് കണ്ണൂരിലെ മുതിര്‍ന്ന നേതാവ് മമ്പറം ദിവാകരന്റെ പുറത്താക്കലില്‍ കലാശിച്ചത്. 1992 ല്‍ എന്‍ രാമകൃഷ്ണനെ തഴെയിറക്കി ഡിസിസി പിടിക്കാന്‍ സുധാകരന്റെ വലം കൈയായി നിന്നത് ദിവാകരനായിരുന്നു. എന്നാല്‍ പിന്നീട് ബന്ധം വഷളാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."