'ലുങ്കിയും തൊപ്പിയും ധരിക്കുന്നവര്‍ ക്രിമിനലുകളല്ല'; യു.പി ഉപമുഖ്യമന്ത്രിയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: മുണ്ടും തൊപ്പിയും ധരിക്കുന്നവര്‍ ഗുണ്ടകളാണെന്ന ഉത്തര്‍പ്രദേശ് ബി.ജെ.പി ഉപമുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി. ഉത്തര്‍പ്രദേശിലെ ഹിന്ദു ജനസംഖ്യയുടെ പകുതിയും ലുങ്കി ധരിക്കുന്നുവെന്നും ലുങ്കി ധരിക്കുന്നവരെല്ലാം കുറ്റവാളികളാണെന്നാണോ മൗര്യയുടെ പ്രസ്താവനയുടെ അര്‍ത്ഥമെന്നും അല്‍വി ചോദിച്ചു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവര്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നുവെന്നും അല്‍വി കുറ്റപ്പെടുത്തി.
പ്രയാഗ്രാജില് നടന്ന വ്യാപാരി സമ്മേളനത്തിലായിരുന്നു മൗര്യ വിവാദ പരാമര്‍ശം നടത്തിയത്. '2017ന് മുമ്പ് എത്ര ലുങ്കി ധരിച്ച ഗുണ്ടകള്‍ ഇവിടെ കറങ്ങിനടന്നിരുന്നു. ആരാണ് തലയില്‍ തൊപ്പി ധരിച്ച് തോക്കുകളുമായി വ്യാപാരികളെ ഭീഷണിപ്പെടുത്തിയിരുന്നത് ആരാണ് നിങ്ങളുടെ ഭൂമി കൈയേറി ഭീഷണിപ്പെടുത്തിയിരുന്നത്' മൗര്യ പ്രസംഗത്തില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മുന്‍ സര്‍ക്കാരുകളുടെ ക്രമസമാധാന നിലയിലെ പോരായ്മയെന്ന് പറഞ്ഞാണ് മൗര്യയുടെ പരാമര്‍ശം. 2017ന് ശേഷം സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ഇത്തരം 'കുറ്റവാളികളെ' കണ്ടിട്ടില്ലെന്നും മൗര്യ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."