അബദ്ധത്തില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെച്ചു; ബ്രസീലില്‍ രണ്ട് നവജാത ശിശുക്കള്‍ ആശുപത്രിയില്‍
ബ്രസീലിയ: അബദ്ധത്തില്‍ കൊറോണ വൈറസ് വാക്‌സിന്‍ കുത്തിവെച്ച രണ്ട് നവജാത ശിശുക്കള്‍ ആശുപത്രിയില്‍. ബ്രസീലിലാണ് സംഭവം. ഫൈസറിന്റെ പ്രതിരോധ വാക്‌സിനാണ് കുത്തിവെച്ചത്.
രണ്ടു മാസം പ്രായമായ പെണ്‍കുഞ്ഞും നാലുമാസം പ്രായമായ ആണ്‍കുഞ്ഞുമാണ് ഈ അശ്രദ്ധക്കിരയായത്. ഡിഫ്തീരിയ, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയുടെ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാന്‍ കൊണ്ടുവന്നതായിരുന്നു കുഞ്ഞുങ്ങളെ. ഫൈസര്‍ വാക്‌സിന്‍ നല്‍കിയതിന് പിന്നാലെ രണ്ടു കുഞ്ഞുങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ മാറി നല്‍കിയ നഴ്‌സിനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.
വിവിധ രാജ്യങ്ങളില്‍ അഞ്ചുവയസിന് മുകളിലുള്ള കുഞ്ഞുങ്ങള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. ബ്രസീല്‍ ഹെല്‍ത്ത് റെഗുലേറ്റര്‍മാരായ അന്‍വിസ ഫൈസര്‍ 12 വയസിന് മുകളിലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന് അനുമതിയും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."