വിലാപയാത്രക്കിടെ ആംബുലന്‍സ് അപകടത്തില്‍പെട്ടു; പത്ത് പേര്‍ക്ക് പരുക്ക്
കൂനൂര്‍: ഊട്ടി കൂനൂരില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിന്‍ ലക്ഷ്മണ് സിങ് റാവത്തിന്റെ വിലാപയാത്രയിലെ രണ്ട് തവണ വാഹനാപകടങ്ങള്‍.
ആദ്യത്തെ അപകടത്തില്‍ പൊലിസുകാര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലില്‍ ഇടിക്കുകയായിരുന്നു. ഇതില്‍ പത്ത് പൊലിസുകാര്‍ക്ക് പരുക്കേറ്റു. കൂനൂരില്‍ നിന്ന് കോയമ്പത്തൂര്‍ സുളൂര്‍ വ്യോമകേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ മേട്ടുപ്പാളയത്ത് വെച്ചാണ് അപകടമുണ്ടായത്.
രണ്ടാമത്തെ അപകടം, സുരക്ഷയൊരുക്കി അകമ്പടി പോയ പൊലിസ് വാഹനം പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പിറകെവന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍പ്പെട്ട വാഹനം മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായതിനെ തുടര്‍ന്ന് മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റിയ ശേഷം വിലാപയാത്ര തുടരുകയാണ്.
വെല്ലിങ്ടണില്‍ നിന്നു സൂളൂരിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും ആയിരക്കണക്കിന് ആളുകളാണ് മരിച്ചവര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."